2010 ഡിസംബർ 21, ചൊവ്വാഴ്ച

തുര്‍ക്കി


തുര്‍ക്കി - യുറോപ്പിലും ഏഷ്യയിലും ആയി കിടക്കുന്ന ഒരു രാജ്ജ്യം. ഭൂരിഭാഗവും ഇസ്ലാം മത വിശാസികള്‍ ഉള്ള ഈ രാജ്യം ഒരു സങ്കര സംസ്കാര കേന്ദ്രമാണ്. യുറോപ്പ്യന്‍ ആയതും ഇല്ല എന്നാല്‍ ഏഷ്യന്‍ രീതി മാറുകയും ചെയ്തു. കാഴ്ചകള്‍ കൊണ്ട് മനോഹരമായ ഈ നാട് കുടുബംവും ഒത്തുള്ള ടൂറിനു പറ്റിയതാണ്. ഇസ്ലാമിക ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഈ രാജ്ജ്യത്തെ രാജാക്കന്മാരായിരുന്നു ഒരു കാലത്ത് ലോക മുസ്ലികളുടെ ഖലീഫയും ആത്മീയ നേതാവും. ഉസ്മാനിയ കിലാഫത്ത് എന്ന് ചരിത്രത്തില്‍ അറിയപെട്ടിരുന്ന ആ കാലത്ത് അവര്‍ പണി കഴിപ്പിച്ച ധാരാളം പള്ളികള്‍ ഇന്നും വലിയ കേടു കൂടാതെ അവിടേ ഉണ്ട്. 632 വര്‍ഷം ഈ രാജ്ജ്യം ഉസ്മാനിയ രാജാക്കന്മാരാണ്‌ ഭരിച്ചിരുന്നത്. 1922 ല്‍ അതാടുര്‍ക്ക് എന്ന് പിന്നീട് അറിയപെട്ട മുസ്തഫ കമാല്‍ ആദ്യ ഭരണാധികാരി ആയ റിപബ്ലിക് ആയി മാറി. തലസ്ഥാനം അങ്കാറ. ഇസ്താന്‍ബൂള്‍, അന്താലിയ എന്നിവ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. നോഹ അഥവാ നുഹ് നബിയുടെ പെട്ടകം ഉറച്ചു പോയത് എന്ന് കരുതുന്ന അറാരത് പര്‍വതം ഈ രാജ്ജ്യതാണ്. ബ്ലൂ മോസ്ക് എന്ന് അറിയപെടുന്ന മനോഹരമായ പള്ളി ഇസ്താന്ബൂളില്‍ ആണ്. ലോകപ്രസിദ്ദമായ ടോപ്കപി മ്യുസിയം അടക്കം പല മ്യുസിയങ്ങള്‍ ഉള്ള ഈ നാട്ടില്‍ നല്ല ബീച്ചുകളും ഉണ്ട്. തുര്‍ക്കി ഭക്ഷണം, തുര്‍ക്കിഷ് ബാത്ത് എന്ന് പറയപെടുന്ന ഒരു തരം തേച്ചു കുളി എന്നിവ പ്രസിദ്ദമാണ്. നല്ല ചൂട് വെള്ളം കിട്ടുന്ന ഉറവകള്‍ ഇവിടെ പല സ്ഥലങ്ങളിലും ഉണ്ട്. ഈ ഉറവകളില്‍ കുളിച്ചാല്‍ പല ത്വക് രോഗങ്ങളും മാറുമെന്നും നല്ല ഉന്മേഷം കിട്ടുമെന്നും ഇവര്‍ വിശസിക്കുന്നു. ചരിത്ര സ്ഥലങ്ങളും കൊട്ടാരങ്ങളും ഒരു പാട് പള്ളികളും കൊണ്ട് സമ്പന്നമായ ഈ നാട് കണ്ടാല്‍ മതി വരില്ല. ടോപ്കപി മ്യുസിയത്തില്‍ ഇസ്ലാമിക ചരിത്ര പരമായ ഒരു പാട് കാഴ്ചകള്‍ ഉണ്ട്. മുഹമ്മദ്‌ നബിയുടെ (സ) യും മറ്റു പ്രബല സഹാബിമാരുടെ എന്നും കരുതുന്ന പല വസ്തുക്കളും അവിടെ പ്രദര്‍ശ്പ്പിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മുഹമ്മദ്‌ നബിയുടെ (സ) താടിരോമം, പല്ല് എന്നിവയാണ് എന്ന് എഴുതി വച്ചിട്ടുള്ള കാഴ്ചകളും ഉണ്ട്. അതിന്‍റെ തെളിവുകള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഈ മൂസിയത്തില്‍ തന്നെ ഒരു ഭാഗത്ത് ഇന്ത്യയില്‍ നിന്ന് പണ്ട് കാലത്ത് തുര്‍ക്കി രാജാവിനു കൊടുത്തയച്ച സമ്മാനങ്ങളും കാണാം.

2 അഭിപ്രായങ്ങൾ:

  1. മുകളില്‍ തന്നെ ഇതൊരു യാത്രാവിവരണമല്ല എന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചു.എങ്കിലും അല്‍പ്പം ചരിത്രം കേള്‍ക്കാന്‍ സാധിച്ചു. താടിരോമം,പല്ല് എന്നൊക്കെ എഴുതിവെച്ചാലേ ടൂറിസ്റ്റ് വ്യ്‌വസായം മെച്ചപ്പെടൂ എന്ന ധാരണ നിലനില്‍ക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ