
അറുബ എന്ന കൊച്ചു രാജ്ജ്യം കരീബിയന്‍ ഏരിയയില്‍ ഉള്ള ഒരു ദ്വീപു രാഷ്ര്ടമാണ്. ഹോളണ്ടില്‍ നിന്ന് ധാരാളം സഹായം ലഭിക്കുന്ന ഈ കൊച്ചു രാജ്ജ്യം കടലോര ടൂറിസത്തിന് പ്രസിദ്ദമാണ്. സൗദി അറേബ്യയില്‍ നിന്ന് 19 മണിക്കൂര്‍ പറന്നു വേണം അവിടേ എത്താന്‍. ജീവിതചിലവ് വളരെ കൂടുതലാണ്. 600 ഇന്ത്യക്കാര്‍ അവിടേ ഉണ്ട് എന്നാണു അഞ്ചു വര്‍ഷം മുമ്പുള്ള കണക്ക്. മലയാളികള്‍ ആരും തന്നെ അവിടേ ഞാന്‍ പോയ സമയത്ത് ഉണ്ടായിരുന്നില്ല. എനിക്ക് മുമ്പ് ഒരു മലയാളി മാത്രമേ അവിടേ പോയിട്ടുള്ളൂ എന്നാണ് എന്നോട് അവിടെ ഉള്ള ഇന്ത്യക്കാര്‍ സൂചിപ്പിച്ചത്. ഒരു പാലക്കാടുകാരന്‍ മണി ആണ് അത് എന്നാണ് എന്‍റെ ഓര്‍മ്മ. ഉള്ള ഇന്ത്യക്കാര്‍ ഒക്കെ വലിയ കച്ചവടക്കാര്‍ ആണ്. ഭൂരിഭാഗവും വജ്ര കച്ചവടക്കാരും അത് പോലുള്ള വലിയ കച്ചവടം നടത്തുന്നവരും ആണ്. വിസ കിട്ടാന്‍ ഹോളണ്ട് എംബസി സന്ദര്‍ശിക്കുക. വലിയ കാഴ്ചകള്‍ ഒന്നും ഇല്ലാത്ത ഈ രാജ്ജ്യം ലോകത്തിലേ വലിയ പണക്കാരുടെ ഇഷ്ട്ട നഗരമാണ്. കാരണം ഒരു തിരക്കും ഇല്ലാതെ അവര്‍ക്ക് വിശ്രമിക്കാന്‍ പറ്റുന്ന ഒരു വലിയ നഗരത്തിന്‍റെ വലിപ്പം മാത്രം ഉള്ള ഈ രാജ്ജ്യം സമാധാനത്തിനും സത്യത്തിനും പേര് കേട്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ