2010 ഡിസംബർ 12, ഞായറാഴ്‌ച
തായിലാണ്ട്
Thailand - ബാങ്കോക്ക്, പട്ടായ, ഫുകെറ്റ് എന്നിവയാണ് പ്രധാന ആകര്‍ഷണ നഗരങ്ങള്‍. മലയ്ഷ്യ പോലെ വിലക്കുറവില്‍ ഒന്നാം സ്ഥാനത്താണ്. ഭക്ഷണം എല്ലാം ഹലാല്‍ എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഹലാല്‍ ഹോട്ടലുകള്‍ ഒരു പാട് ഉണ്ട്. സെക്സ് ടൂറിസത്തിന് പേര് കേട്ട നാടാണ്. എന്നാല്‍ ചരിത്ര പരമായും സംസകരികമായ ഒരു പാട് കാഴ്ചകള്‍ ഉള്ള ഒരു നല്ല നാടാണ്. ബുദ്ധ മത ഹിന്ദു മത ചരിത്രകാല ശേഷിപ്പുകള്‍ ഒരു പാട് കാണാനുള്ള നാടാണ്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അരയിവല്‍ വിസ ലഭിക്കുന്നതാണ്. കേരളത്തോട് ഇത്ര സാദ്രശ്യം തോന്നുന്ന ഒരു നാട് Thailand പോലെ വേറെ ഉണ്ടാകില്ല. തായിലാണ്ട് എന്ന് കേട്ടാല്‍ വെളുത്ത ആനകളേ കുറിച്ചാണല്ലോ ഓര്‍മ്മ വരിക. വെളുത്ത ആനകള്‍ ഇല്ലെങ്കിലും ധാരാളം ആനകള്‍ ഉള്ള ഒരു നാടാണ് അത്. കേരളത്തില്‍ കാണുന്ന പല പഴവര്‍ഗങ്ങളും അവിടേ സുലഭമാണ്. ധാരാളം ബുദ്ധ വിഹാരങ്ങളും കൊട്ടാരങ്ങളും അവിടേ ഉണ്ട്. കിടക്കുന്ന രൂപത്തില്‍ ഉള്ള ഏറ്റവും വലിയ ബുദ്ധ പ്രതിമ Bangkok നഗരത്തിലാണ്. ഈ നഗരത്തിലെ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് പ്രസിദ്ധമാണ്. കനാലുകളിലും ചെറിയ പുഴകളിലുമായി നൂറു കണക്കിന് ചെറു തോണികളിലും പുഴയുടേ കരകളിലും പരന്നു കിടക്കുന്ന ഈ മാര്‍ക്കറ്റ് ഒരു കാഴ്ച തന്നെ ആണ്. ജ്വല്ലറികളും മസ്സാജ് പാര്‍ലര്‍, പരമ്പരാഗത വൈദ്യശാലകള്‍, നാടന്‍ ഭക്ഷണശാലകള്‍ എന്നിവ ഈ നഗരത്തില്‍ ധാരാളം ഉണ്ട്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവ ബാങ്കോക്കില്‍ വിലക്കുറവില്‍ ലഭിക്കുന്നു. പട്ടായ, ഫുകെറ്റ് എന്നീ കടലോര നഗരങ്ങള്‍ പല തരം ജല കേളികള്‍ക്ക് പ്രസിദ്ദമാണ്. പട്ടായ നഗരത്തില്‍ ധാരാളം ലേഡി ബോയ് ഷോ ഉണ്ട്. ഷോ കണ്ടാല്‍ അവര്‍ പെണ്‍കുട്ടികള്‍ അല്ല എന്ന് വിശ്വസിക്കാന്‍ പറ്റില്ല. തിരിച്ചറിയാന്‍ വയ്യാത്ത വിധം രൂപമാറ്റം അവര്‍ക്കുണ്ട്. ഈ നാട്ടില്‍ അധിക നഗരങ്ങളിലും ഈ വിധം ഷോ കാണാന്‍ പറ്റും. ബിലീവ് ഇറ്റ് ഓര്‍ നോട്ട് എന്ന പാര്‍ക്ക് പട്ടായ നഗരത്തിലെ മറ്റൊരു ആകര്‍ഷണമാണ്. ഒരു തീം പാര്‍ക്ക് ആണ് അത്. അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും നിങ്ങള്‍ക്ക് ഈ പാര്‍ക്കില്‍ കാണാം. ഫുകെറ്റ് നഗരത്തിലെ രാത്രി ജീവിതം മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരിക്കും. അതിനു മാത്രമായി ചില ടൂറിസ്റ്റുകള്‍ ഇവിടേ എത്തുന്നു കുടുംബം ഒത്തുള്ള യാത്രകള്‍ക്ക് ഈ നഗരങ്ങളാണ് ബാങ്കോക്കിനെക്കാള്‍ ഉത്തമം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ