1 . Malaysia ഞാന്‍ രണ്ടു തവണ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒന്നാണ്. ആദ്യം 2005 ല്‍. അതിനു ശേഷം 2010 ല്‍ ആണ്. ഭൂമി ശാസ്ത്രപരമായി തെക്കേ ഇന്ത്യയോടു വളരെ അടുത്ത് നില്‍ക്കുന്ന ഒരു രാജ്ജ്യും. മലായ് വംശകരാന്നു കൂടുതലും അവര്‍ പണ്ട് കാലത്ത് ഇന്ടോനഷ്യയില്‍ നിന്നും വന്നവരാണ് എന്ന് കരുതപെടുന്നു. ഇന്ത്യന്‍ തമിഴ് വംശകരും ചൈനീസ് വംശകരും കൂടി ചേര്‍ന്നതാണ് ഇന്നെത്തെ മലയ്ഷ്യന്‍ ജനത. ഭൂരിഭാഗം ഇസ്ലാം മത വിശാസികള്‍ ആണ്.
വിസ - ഇന്ത്യക്കാര്‍ക്ക് ഓണ്‍ അര്രിവല്‍ വിസ ലഭിക്കുന്നില്ല. എംബസ്സിയില്‍ നിന്ന് ഒരു ചെറിയ ഫീസ് ഈടാക്കി വിസ അടിക്കുന്നതാണ്.
സൌദിയില്‍ താമസിക്കുന്നവര്‍ക്ക് SR 60 ആണ് വിസ ഫീ. ഒരു ദിവസം കൊണ്ട് വിസ അടിച്ചു തരുന്നതാണ്.
യാത്ര- കേരളത്തില്‍ നിന്നും നേരിട്ട് പോകുന്നതാണ് ഏറ്റവും ആദായം.AirAsia ദിവസവും കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നുട്. ഇന്ത്യന്‍ രൂപ നാലായിരം മുതല്‍ക്കാണ് നിരക്ക്. കേരളത്തിന് പുറത്തുള്ളവര്‍ മലയ്ഷ്യന്‍ എയര്‍ലൈന്‍സ് സൈറ്റ് സന്ദര്‍ശിക്കുക.
താമസം - ഏറ്റവും നല്ല വിലയില്‍ ഫൈവ് സ്റ്റാര്‍ താമസം ലഭിക്കുന്ന ഒരു സ്ഥലമാണ് മലയ്ഷ്യ. ഇന്ത്യന്‍ രൂപ നാലായിരം മുതല്‍ നല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാം. . ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാന്‍ രണ്ടായിരം മുതല്‍ക്കാണ് നിരക്ക്
കാണേണ്ട സ്ഥലങ്ങള്‍ -. kuala lumpur , Penang , malacca ,langkawi തുടങ്ങിയതാണ് പ്രധാന നഗരങ്ങള്‍. കുഅലലുംപൂര്‍ സിറ്റി ഏറ്റവും വലുതും മനോഹരവുമാണ്. ട്വിന്‍ ടവര്‍ എന്ന് അറിയപെടുന്ന പെട്രോനാസ് ഗോപുരം ഈ നഗരത്തിലാണ്. ബാതൂ കെവ്സ് ( Batu Caves ), ചൈനടൌണ്‍, പുത്രജയ, സൈബര്ജയ, KLCC , KL ടവര്‍, ലിറ്റില്‍ ഇന്ത്യ, Genting Highlands , Masjid Negara, എന്നിവയാണ് കുഅലലുംപുര്‍ നഗരത്തിലേ കാഴ്ചകള്‍. മൂസിയം , Aquarium , എന്നിവയും കാണാവുന്നതാണ്. സണ്‍ ബേ ലഗൂണ്‍ പാര്‍ക്ക് kualalumpur നഗരത്തില്‍ നിന്ന് അടുത്താണ്. വളരെ നല്ല ഒരു തീം പാര്‍ക്ക് ആണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉല്ലസിക്കാന്‍ പറ്റുന്ന ഈ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഒരു ദിവസം മുഴുവനായി വേണം
ബുകിറ്റ് ബിന്താക് (Bukit Bintang ) ആണ് പ്രധാന വീഥി. എല്ലാ സഞ്ചാരികള്‍ക്കും വേണ്ടുന്ന സകലതും ലഭിക്കുന്ന ഒരു തെരുവാണ് ബുകിറ്റ്. പരമ്പരാഗത മലായ് മസ്സാജ് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. കാഴ്ച ശക്തിയില്ലാത്തവര്‍ ആണ് പൊതുവേ മസ്സാജ് പാര്‍ലറില്‍ ജോലി ചെയ്യുന്നത്. ഭക്ഷണം എല്ലാം വിലക്കുറവും ഹലാലുമാണ്. പൊതുവേ സംസ്കാര സമ്പന്നരും അഭിമാനികളും ആണ് മലയ്ഷ്യക്കാര്‍.
genting highland നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ദൂരമുള്ള നമ്മുടെ ഊട്ടി പോലുള്ള ഒരു സ്ഥലം ആണ്. ലോകത്തിലേ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്ന് അവിടയാണ്. പ്രസിദ്ദമായ ഒരു കാസിനോ അവിടേ ഉണ്ട്. penang ആണ് കടലോര ടൂറിസം കൊണ്ട് പ്രസിദ്ദമായ ഒരു മലയ്ഷ്യന്‍ നഗരം. ഭക്ഷണത്തിനും നല്ല ബീച്ചുകള്‍ക്കും പേരുകേട്ട സ്ഥലമാണ്. Georgetown പുരാതന നഗരമാണ്. ലങ്ങാവി ഒറ്റെപെട്ട ഒരു ദീപ് ആണ്. ഹണിമൂണ്‍ പാര്‍ട്ടികള്‍ക്ക് പറ്റിയ സ്ഥലം. സ്കൂബ ഡൈവിംഗ്, സ്നോര്ര്കലിംഗ് എന്നിവ പരിശീലിക്കാനും ആസ്വദിക്കാനും ഈ ദ്വീപ് പറ്റിയതാണ്. എന്‍റെ യാത്രയില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു ലങ്ങാവി ദ്വീപില്‍ നിന്നും ഞാന്‍ ഡൈവിംഗ് പരിശീലനം നേടിയത്. കടലിന്‍റെ ഉള്‍ഭാഗം എത്ര ഭംഗി ഉള്ളതാണെന്ന് എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല. ഡൈവിംഗ് സ്യൂട്ട് ഒക്കെ ധരിച്ച് കടലില്‍ ഇറങ്ങാന്‍ വലിയ ആവേശമായിരുന്നു . കടലിലേക്ക് തള്ളി നില്‍ക്കുന്ന ഒരുതട്ടില്‍ നിന്നാണ് ഇറങ്ങാന്‍ തുടങ്ങിയത് കയറു കൊണ്ടുള്ള വലിയ ഒരു ഗോവണി കടലിലേക്ക് ഇറക്കി വെച്ചിട്ടുണ്ട് അതില്‍ പിടിച്ചാണ് ഇറങ്ങി തുങ്ങിയത് പക്ഷെ കുറച്ചു അടിയിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ചെവി വേദനിക്കാന്‍ തുടങ്ങി, കൂടെ ഉള്ള ട്രൈനെര്‍ എന്നോട് കുറച്ചു നേരം അവിടെ പിടിച്ചു നില്ക്കാന്‍ അടയാളം കാണിച്ചു. പതുക്കെ വേദന പോയി. പിന്നീട് മെല്ലെ താഴേക്ക് നീന്താന്‍ തുടങ്ങി കടലിന്‍റെ അടിത്തട്ടു കാണും വരെ പോയി. പവിഴ പുറ്റും മീനുകളും പല തരം ചെടികളും ഒക്കെ കൂടിയുള്ള ഭംഗി കാണേണ്ട ഒരു കാഴ്ച തന്നെ മലാക്ക ഒരു പുരാതന നഗരമാണ്. സിങ്ങപൂരിനോട് അടുത്തുള്ള സ്ഥലമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ