2010 ഡിസംബർ 21, ചൊവ്വാഴ്ച

വിവരണം

ഇതു ഒരു യാത്ര വിവരണം ഒന്നും അല്ല , ഞാന്‍ സന്ദര്‍ശിച്ച ഏതാനും രാജ്ജ്യങ്ങളെ പറ്റി ഞാന്‍ കണ്ട കാഴച്ചകളെ കുറിച്ച് ഒരു ചെറു വിവരണം മാത്രമാണ്. ആര്ക്കെങ്ങിലും ഇതു കൊണ്ട് ഉപകാരമായാല്‍ ...... ഞാന്‍ യാത്ര ചെയ്ത ഏതാനും ചില രാജജ്യങ്ങളെ കുറിച്ച് വിവരങ്ങള്‍ നിങ്ങള്ക്ക് ഈ ബ്ലോഗ്ഗില്‍ കാണാം ഗള്‍ഫ്‌ രാജ്ജ്യങ്ങളെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ഇതില്‍ ഉള്പെടുതിയിട്ടില്ല.
Malaysia , HongKong , Thailand , Holland , Spain ,ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, Aruba, Curacao , ചൈന, ലബനോന്‍, തുര്‍കി, ഫ്രാന്‍സ്, തുടങ്ങിയ രാജ്ജ്യങ്ങളെ പറ്റിയുള്ള വിവരങ്ങള്‍.

തുര്‍ക്കി


തുര്‍ക്കി - യുറോപ്പിലും ഏഷ്യയിലും ആയി കിടക്കുന്ന ഒരു രാജ്ജ്യം. ഭൂരിഭാഗവും ഇസ്ലാം മത വിശാസികള്‍ ഉള്ള ഈ രാജ്യം ഒരു സങ്കര സംസ്കാര കേന്ദ്രമാണ്. യുറോപ്പ്യന്‍ ആയതും ഇല്ല എന്നാല്‍ ഏഷ്യന്‍ രീതി മാറുകയും ചെയ്തു. കാഴ്ചകള്‍ കൊണ്ട് മനോഹരമായ ഈ നാട് കുടുബംവും ഒത്തുള്ള ടൂറിനു പറ്റിയതാണ്. ഇസ്ലാമിക ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഈ രാജ്ജ്യത്തെ രാജാക്കന്മാരായിരുന്നു ഒരു കാലത്ത് ലോക മുസ്ലികളുടെ ഖലീഫയും ആത്മീയ നേതാവും. ഉസ്മാനിയ കിലാഫത്ത് എന്ന് ചരിത്രത്തില്‍ അറിയപെട്ടിരുന്ന ആ കാലത്ത് അവര്‍ പണി കഴിപ്പിച്ച ധാരാളം പള്ളികള്‍ ഇന്നും വലിയ കേടു കൂടാതെ അവിടേ ഉണ്ട്. 632 വര്‍ഷം ഈ രാജ്ജ്യം ഉസ്മാനിയ രാജാക്കന്മാരാണ്‌ ഭരിച്ചിരുന്നത്. 1922 ല്‍ അതാടുര്‍ക്ക് എന്ന് പിന്നീട് അറിയപെട്ട മുസ്തഫ കമാല്‍ ആദ്യ ഭരണാധികാരി ആയ റിപബ്ലിക് ആയി മാറി. തലസ്ഥാനം അങ്കാറ. ഇസ്താന്‍ബൂള്‍, അന്താലിയ എന്നിവ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. നോഹ അഥവാ നുഹ് നബിയുടെ പെട്ടകം ഉറച്ചു പോയത് എന്ന് കരുതുന്ന അറാരത് പര്‍വതം ഈ രാജ്ജ്യതാണ്. ബ്ലൂ മോസ്ക് എന്ന് അറിയപെടുന്ന മനോഹരമായ പള്ളി ഇസ്താന്ബൂളില്‍ ആണ്. ലോകപ്രസിദ്ദമായ ടോപ്കപി മ്യുസിയം അടക്കം പല മ്യുസിയങ്ങള്‍ ഉള്ള ഈ നാട്ടില്‍ നല്ല ബീച്ചുകളും ഉണ്ട്. തുര്‍ക്കി ഭക്ഷണം, തുര്‍ക്കിഷ് ബാത്ത് എന്ന് പറയപെടുന്ന ഒരു തരം തേച്ചു കുളി എന്നിവ പ്രസിദ്ദമാണ്. നല്ല ചൂട് വെള്ളം കിട്ടുന്ന ഉറവകള്‍ ഇവിടെ പല സ്ഥലങ്ങളിലും ഉണ്ട്. ഈ ഉറവകളില്‍ കുളിച്ചാല്‍ പല ത്വക് രോഗങ്ങളും മാറുമെന്നും നല്ല ഉന്മേഷം കിട്ടുമെന്നും ഇവര്‍ വിശസിക്കുന്നു. ചരിത്ര സ്ഥലങ്ങളും കൊട്ടാരങ്ങളും ഒരു പാട് പള്ളികളും കൊണ്ട് സമ്പന്നമായ ഈ നാട് കണ്ടാല്‍ മതി വരില്ല. ടോപ്കപി മ്യുസിയത്തില്‍ ഇസ്ലാമിക ചരിത്ര പരമായ ഒരു പാട് കാഴ്ചകള്‍ ഉണ്ട്. മുഹമ്മദ്‌ നബിയുടെ (സ) യും മറ്റു പ്രബല സഹാബിമാരുടെ എന്നും കരുതുന്ന പല വസ്തുക്കളും അവിടെ പ്രദര്‍ശ്പ്പിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മുഹമ്മദ്‌ നബിയുടെ (സ) താടിരോമം, പല്ല് എന്നിവയാണ് എന്ന് എഴുതി വച്ചിട്ടുള്ള കാഴ്ചകളും ഉണ്ട്. അതിന്‍റെ തെളിവുകള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഈ മൂസിയത്തില്‍ തന്നെ ഒരു ഭാഗത്ത് ഇന്ത്യയില്‍ നിന്ന് പണ്ട് കാലത്ത് തുര്‍ക്കി രാജാവിനു കൊടുത്തയച്ച സമ്മാനങ്ങളും കാണാം.

2010 ഡിസംബർ 20, തിങ്കളാഴ്‌ച

സ്പെയ്ന്‍ -Spain
















സ്പെയ്ന്‍ എന്ന രാജ്ജ്യം യുറോപിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. Schengen Visa എടുത്താല്‍ യുറോപിലെ ഇരുപത്തഞ്ചു രാജ്ജ്യങ്ങള്‍ സന്ദര്‍ശിക്കാം. മാഡ്രിഡ്‌ ആണ് തലസ്ഥാനം. കാളപോരിനും ഫുട്ബോളിനും പേര് കേട്ട ഈ നാട് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു രാജ്ജ്യം ആണ്. ഫ്ലമിങ്കോ ഡാന്‍സിനു പേര് കേട്ട നഗരമായ സേവില്ലേ seville - , ബാര്‍സിലോണ, വലെന്‍സിയ, എന്നിവ അടക്കം പത്തോളം വലിയ നഗരങ്ങള്‍ ഈ നാട്ടില്‍ ഉണ്ട്. പരിപൂര്‍ണ നഗ്നത അനുവദിക്കുന്ന ഒരു പാട് ബീച്ചുകള്‍ ഇവിടെ ഉണ്ട്. ലോക പ്രശസ്ത ചിത്രകാരനായ പിക്കാസോ ജനിച്ചതും ഈ നാട്ടില്‍ ആണ് .
പിക്കാസോമ്യൂസിയം സന്ദര്‍ശിക്കാന്‍ മറക്കരുത്. ലോകപ്രസിദ്ദമായ പല ചിത്രങ്ങളും അവിടെ കാണാം. സഗ്രടോ ഫാമിലിയ എന്ന എന്ന അത്ഭുത നിര്‍മിതിയും ബാര്‍സിലോണ നഗരത്തിലാണ്. 18 ഗോപുരം ഉള്ള ഒരു ചര്‍ച്ചും അതിന്‍റെ അനുബന്ധ കെട്ടിടങ്ങളും കൂടിയതാണ് സഗ്രടോ ഫാമിലിയ. ബാര്‍സിലോണ നഗരത്തില്‍ നിന്നും കുറച്ചു ദൂരം പോകാന്‍ സമയം ഉണ്ടങ്കില്‍ മോണ്ട്സിരാറ്റ് (montserrat ) പര്‍വതം കാണാന്‍ പോകാം. ഒരു വലിയ ബസലിക്ക അവിടെ ഉണ്ട്. ബാര്‍സിലോണ നഗരത്തില്‍ തന്നെ ഉള്ള പോര്‍ട്ട്‌ ഒളിമ്പിക് എന്ന ഏരിയ എല്ലാ വിധത്തില്‍ പെട്ട ടൂറിസ്റ്റ്കള്‍ക്കും പറ്റിയ സ്ഥലമാണ്.. വിനോദത്തിനും വിശ്രമത്തിനും വേണ്ട എല്ലാം അവിടെ ഉണ്ട്. അതിനു അടുത്തായി ഒരു ബീച്ചും ഉണ്ട്. ഫുട്ബോള്‍ സീസണ്‍ ഉള്ള സമയത്താണ് നിങ്ങള്‍ സ്പയിന്‍ സന്ദര്‍ശിക്കുന്നത് എങ്കില്‍ കളി കാണാന്‍ മറക്കരുത്. ഫുട്ബോള്‍ കളി പോലെ ആവേശകരമാണ് കാണികളുടെ ആരവങ്ങള്‍. മാട്രിഡ് നഗരത്തില്‍ പ്രാടോ മൂസിയം, റോയല്‍ പാലസ്, എന്നിവ കാണുക. ഈ നഗരത്തിലെ രാത്രി ജീവിതം വേറിട്ട അനുഭവം ആയിരിക്കും. ഫ്ലാമിങ്കോ ഡാന്‍സ് ഷോ പ്രസിദ്ദമാണ്. മരം കൊണ്ട് ഉണ്ടാക്കിയ സ്റ്റേജില്‍ നല്ല ഹീല്‍ ഉള്ള ഷൂ ധരിച്ചു കൊണ്ട് ചെയ്യുന്ന ഈ ഡാന്‍സ് ശബ്ദം കൊണ്ടും കാഴ്ച കൊണ്ടും ഒരു നല്ല അനുഭവമായിരിക്കും. ഒരു കാലത്ത് ഈ രാജ്ജ്യം ഇസ്ലാമിക സംസ്കാരത്തിനും കലകള്‍ക്കും ഒരു പാട് സംഭാവന നല്‍കി. ആ കാലത്ത് ജനങ്ങള്‍ ഭൂരിഭാഗവും മുസ്ലിംകള്‍ ആയിരുന്നു. ഇസ്ലാമിക ഭരണകാലത്ത് ഉണ്ടാക്കിയ പല പള്ളികളും പിന്നീട് ചര്‍ച്ചുകളും മറ്റും ആയി മാറിയെങ്കിലും ഇസ്ലാമിക കാലത്തെ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ട്. ബാര്‍സിലോണ നഗരത്തില്‍ ഒരു ശതമാനം കച്ചവടക്കാര്‍ നോര്‍ത്ത് ഇന്ത്യക്കാരാണ്. മലയാളികള്‍ ഇല്ല എന്ന് തന്നെ പറയാം. പാകിസ്ഥാനികള്‍ കുറച്ചു ഉണ്ട്.

2010 ഡിസംബർ 19, ഞായറാഴ്‌ച

നതര്‍ലാന്‍ഡ്‌ - ഹോളണ്ട്

നതര്‍ ലാന്‍ഡ്‌ - ഹോളണ്ട് - ഈ രണ്ടു പേരിലും അറിയപ്പെടുന്ന രാജ്ജ്യം യൂറോപ്പിലാണ്‌. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നു നില്‍ക്കുന്ന മനോഹരമായ ഈ രാജ്ജ്യം ടൂറിസത്തിന് പേര് കേട്ടതാണ്. ഹേഗിലാണ് പ്രധാന ഓഫീസുകള്‍ എല്ലാം എങ്കിലും തലസ്ഥാനം amsterdam നഗരമാണ്. ലോക കോടതി ആസ്ഥാനം ഹേഗിലാണ്. Madurodam ഹേഗിലെ ഒരു മിനിയെചെര്‍ പാര്‍ക്ക്‌ ആണ് ഈ പാര്‍ക്കില്‍ ലോകത്തിലെ എല്ലാ പ്രധാന കെട്ടിടങ്ങളും സ്ഥലങ്ങളും വാഹനങ്ങള്‍ എന്നിവ മിനിയചെര്‍ രൂപത്തില്‍ കാണാം. പൂക്കള്‍ക്ക് പേര് കേട്ട ഈ രാജ്ജ്യം ലോക പ്രശസ്തമായ ഫിലിപ്സ് കമ്പനി ആസ്ഥാനം കൂടിയാണ്. ആമ്സ്റ്റെര്ടാം നഗരത്തിലേ സെക്സ് മ്യുസിയം ഒരു കാഴ്ച തന്നെ. എന്ധോവാന്‍ (eindhoven - എന്ന ടൌണ്‍ പൂര്‍ണമായി ഫിലിപ്സ് കമ്പനിയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങള്‍ മാത്രമാണ് കാണാന്‍ പറ്റുക. അത്രയും വലിയ ഒരു ലോകമാണ് അത്. റോട്ടര്‍ഡാം എന്ന പോര്‍ട്ട്‌ സിറ്റി ലോകത്തിലേ ഏറ്റവും വലിയ തുറമുഗങ്ങളില്‍ ഒന്നാണ്. ആംസ്റ്റെര്‍ഡാം കനാല്‍ യാത്ര നല്ല ഒരു അനുഭവമാണ്. 350 കൊല്ലത്തെ പഴക്കമുള്ള റോയല്‍ പാലസ് ഒരു അത്ഭുത ലോകമാണ്. ധാരാളം പൂന്തോട്ടങ്ങള്‍ ഉള്ള ഈ നഗര കാഴ്ച എന്നും ഓര്‍മ്മയില്‍ നില്‍ക്കും. ധാരാളം നിശാ ക്ലബുകളും ചുവന്ന തെരുവും ഉള്ള ഈ നഗരം പൊതുവേ സുരക്ഷിതമാണ്

2010 ഡിസംബർ 16, വ്യാഴാഴ്‌ച

അറുബ - Aruba


അറുബ എന്ന കൊച്ചു രാജ്ജ്യം കരീബിയന്‍ ഏരിയയില്‍ ഉള്ള ഒരു ദ്വീപു രാഷ്ര്ടമാണ്. ഹോളണ്ടില്‍ നിന്ന് ധാരാളം സഹായം ലഭിക്കുന്ന ഈ കൊച്ചു രാജ്ജ്യം കടലോര ടൂറിസത്തിന് പ്രസിദ്ദമാണ്. സൗദി അറേബ്യയില്‍ നിന്ന് 19 മണിക്കൂര്‍ പറന്നു വേണം അവിടേ എത്താന്‍. ജീവിതചിലവ് വളരെ കൂടുതലാണ്. 600 ഇന്ത്യക്കാര്‍ അവിടേ ഉണ്ട് എന്നാണു അഞ്ചു വര്‍ഷം മുമ്പുള്ള കണക്ക്. മലയാളികള്‍ ആരും തന്നെ അവിടേ ഞാന്‍ പോയ സമയത്ത് ഉണ്ടായിരുന്നില്ല. എനിക്ക് മുമ്പ് ഒരു മലയാളി മാത്രമേ അവിടേ പോയിട്ടുള്ളൂ എന്നാണ് എന്നോട് അവിടെ ഉള്ള ഇന്ത്യക്കാര്‍ സൂചിപ്പിച്ചത്. ഒരു പാലക്കാടുകാരന്‍ മണി ആണ് അത് എന്നാണ് എന്‍റെ ഓര്‍മ്മ. ഉള്ള ഇന്ത്യക്കാര്‍ ഒക്കെ വലിയ കച്ചവടക്കാര്‍ ആണ്. ഭൂരിഭാഗവും വജ്ര കച്ചവടക്കാരും അത് പോലുള്ള വലിയ കച്ചവടം നടത്തുന്നവരും ആണ്. വിസ കിട്ടാന്‍ ഹോളണ്ട് എംബസി സന്ദര്‍ശിക്കുക. വലിയ കാഴ്ചകള്‍ ഒന്നും ഇല്ലാത്ത ഈ രാജ്ജ്യം ലോകത്തിലേ വലിയ പണക്കാരുടെ ഇഷ്ട്ട നഗരമാണ്. കാരണം ഒരു തിരക്കും ഇല്ലാതെ അവര്‍ക്ക് വിശ്രമിക്കാന്‍ പറ്റുന്ന ഒരു വലിയ നഗരത്തിന്‍റെ വലിപ്പം മാത്രം ഉള്ള ഈ രാജ്ജ്യം സമാധാനത്തിനും സത്യത്തിനും പേര് കേട്ടതാണ്.

2010 ഡിസംബർ 12, ഞായറാഴ്‌ച

തായിലാണ്ട്

Thailand - ബാങ്കോക്ക്, പട്ടായ, ഫുകെറ്റ് എന്നിവയാണ് പ്രധാന ആകര്‍ഷണ നഗരങ്ങള്‍. മലയ്ഷ്യ പോലെ വിലക്കുറവില്‍ ഒന്നാം സ്ഥാനത്താണ്. ഭക്ഷണം എല്ലാം ഹലാല്‍ എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഹലാല്‍ ഹോട്ടലുകള്‍ ഒരു പാട് ഉണ്ട്. സെക്സ് ടൂറിസത്തിന് പേര് കേട്ട നാടാണ്. എന്നാല്‍ ചരിത്ര പരമായും സംസകരികമായ ഒരു പാട് കാഴ്ചകള്‍ ഉള്ള ഒരു നല്ല നാടാണ്. ബുദ്ധ മത ഹിന്ദു മത ചരിത്രകാല ശേഷിപ്പുകള്‍ ഒരു പാട് കാണാനുള്ള നാടാണ്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അരയിവല്‍ വിസ ലഭിക്കുന്നതാണ്. കേരളത്തോട് ഇത്ര സാദ്രശ്യം തോന്നുന്ന ഒരു നാട് Thailand പോലെ വേറെ ഉണ്ടാകില്ല. തായിലാണ്ട് എന്ന് കേട്ടാല്‍ വെളുത്ത ആനകളേ കുറിച്ചാണല്ലോ ഓര്‍മ്മ വരിക. വെളുത്ത ആനകള്‍ ഇല്ലെങ്കിലും ധാരാളം ആനകള്‍ ഉള്ള ഒരു നാടാണ്‌ അത്. കേരളത്തില്‍ കാണുന്ന പല പഴവര്‍ഗങ്ങളും അവിടേ സുലഭമാണ്. ധാരാളം ബുദ്ധ വിഹാരങ്ങളും കൊട്ടാരങ്ങളും അവിടേ ഉണ്ട്. കിടക്കുന്ന രൂപത്തില്‍ ഉള്ള ഏറ്റവും വലിയ ബുദ്ധ പ്രതിമ Bangkok നഗരത്തിലാണ്‌. ഈ നഗരത്തിലെ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്‌ പ്രസിദ്ധമാണ്. കനാലുകളിലും ചെറിയ പുഴകളിലുമായി നൂറു കണക്കിന് ചെറു തോണികളിലും പുഴയുടേ കരകളിലും പരന്നു കിടക്കുന്ന ഈ മാര്‍ക്കറ്റ്‌ ഒരു കാഴ്ച തന്നെ ആണ്. ജ്വല്ലറികളും മസ്സാജ് പാര്‍ലര്‍, പരമ്പരാഗത വൈദ്യശാലകള്‍, നാടന്‍ ഭക്ഷണശാലകള്‍ എന്നിവ ഈ നഗരത്തില്‍ ധാരാളം ഉണ്ട്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവ ബാങ്കോക്കില്‍ വിലക്കുറവില്‍ ലഭിക്കുന്നു. പട്ടായ, ഫുകെറ്റ് എന്നീ കടലോര നഗരങ്ങള്‍ പല തരം ജല കേളികള്‍ക്ക് പ്രസിദ്ദമാണ്. പട്ടായ നഗരത്തില്‍ ധാരാളം ലേഡി ബോയ്‌ ഷോ ഉണ്ട്. ഷോ കണ്ടാല്‍ അവര്‍ പെണ്‍കുട്ടികള്‍ അല്ല എന്ന് വിശ്വസിക്കാന്‍ പറ്റില്ല. തിരിച്ചറിയാന്‍ വയ്യാത്ത വിധം രൂപമാറ്റം അവര്‍ക്കുണ്ട്. ഈ നാട്ടില്‍ അധിക നഗരങ്ങളിലും ഈ വിധം ഷോ കാണാന്‍ പറ്റും. ബിലീവ് ഇറ്റ്‌ ഓര്‍ നോട്ട്‌ എന്ന പാര്‍ക്ക്‌ പട്ടായ നഗരത്തിലെ മറ്റൊരു ആകര്‍ഷണമാണ്. ഒരു തീം പാര്‍ക്ക്‌ ആണ് അത്. അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും നിങ്ങള്‍ക്ക് ഈ പാര്‍ക്കില്‍ കാണാം. ഫുകെറ്റ്‌ നഗരത്തിലെ രാത്രി ജീവിതം മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരിക്കും. അതിനു മാത്രമായി ചില ടൂറിസ്റ്റുകള്‍ ഇവിടേ എത്തുന്നു കുടുംബം ഒത്തുള്ള യാത്രകള്‍ക്ക് ഈ നഗരങ്ങളാണ് ബാങ്കോക്കിനെക്കാള്‍ ഉത്തമം.

മലേഷ്യ











1 . Malaysia ഞാന്‍ രണ്ടു തവണ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒന്നാണ്. ആദ്യം 2005 ല്‍. അതിനു ശേഷം 2010 ല്‍ ആണ്. ഭൂമി ശാസ്ത്രപരമായി തെക്കേ ഇന്ത്യയോടു വളരെ അടുത്ത് നില്‍ക്കുന്ന ഒരു രാജ്ജ്യും. മലായ് വംശകരാന്നു കൂടുതലും അവര്‍ പണ്ട് കാലത്ത് ഇന്ടോനഷ്യയില്‍ നിന്നും വന്നവരാണ് എന്ന് കരുതപെടുന്നു. ഇന്ത്യന്‍ തമിഴ് വംശകരും ചൈനീസ്‌ വംശകരും കൂടി ചേര്‍ന്നതാണ് ഇന്നെത്തെ മലയ്ഷ്യന്‍ ജനത. ഭൂരിഭാഗം ഇസ്ലാം മത വിശാസികള്‍ ആണ്.
വിസ - ഇന്ത്യക്കാര്‍ക്ക് ഓണ്‍ അര്രിവല്‍ വിസ ലഭിക്കുന്നില്ല. എംബസ്സിയില്‍ നിന്ന് ഒരു ചെറിയ ഫീസ്‌ ഈടാക്കി വിസ അടിക്കുന്നതാണ്.
സൌദിയില്‍ താമസിക്കുന്നവര്‍ക്ക് SR 60 ആണ് വിസ ഫീ. ഒരു ദിവസം കൊണ്ട് വിസ അടിച്ചു തരുന്നതാണ്.
യാത്ര- കേരളത്തില്‍ നിന്നും നേരിട്ട് പോകുന്നതാണ് ഏറ്റവും ആദായം.AirAsia ദിവസവും കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നുട്‌. ഇന്ത്യന്‍ രൂപ നാലായിരം മുതല്‍ക്കാണ് നിരക്ക്. കേരളത്തിന്‌ പുറത്തുള്ളവര്‍ മലയ്ഷ്യന്‍ എയര്‍ലൈന്‍സ്‌ സൈറ്റ് സന്ദര്‍ശിക്കുക.
താമസം - ഏറ്റവും നല്ല വിലയില്‍ ഫൈവ് സ്റ്റാര്‍ താമസം ലഭിക്കുന്ന ഒരു സ്ഥലമാണ്‌ മലയ്ഷ്യ. ഇന്ത്യന്‍ രൂപ നാലായിരം മുതല്‍ നല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാം. . ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാന്‍ രണ്ടായിരം മുതല്‍ക്കാണ് നിരക്ക്
കാണേണ്ട സ്ഥലങ്ങള്‍ -. kuala lumpur , Penang , malacca ,langkawi തുടങ്ങിയതാണ് പ്രധാന നഗരങ്ങള്‍. കുഅലലുംപൂര്‍ സിറ്റി ഏറ്റവും വലുതും മനോഹരവുമാണ്. ട്വിന്‍ ടവര്‍ എന്ന് അറിയപെടുന്ന പെട്രോനാസ് ഗോപുരം ഈ നഗരത്തിലാണ്‌. ബാതൂ കെവ്സ് ( Batu Caves ), ചൈനടൌണ്‍, പുത്രജയ, സൈബര്ജയ, KLCC , KL ടവര്‍, ലിറ്റില്‍ ഇന്ത്യ, Genting Highlands , Masjid Negara, എന്നിവയാണ് കുഅലലുംപുര്‍ നഗരത്തിലേ കാഴ്ചകള്‍. മൂസിയം , Aquarium , എന്നിവയും കാണാവുന്നതാണ്. സണ്‍ ബേ ലഗൂണ്‍ പാര്‍ക്ക്‌ kualalumpur നഗരത്തില്‍ നിന്ന് അടുത്താണ്. വളരെ നല്ല ഒരു തീം പാര്‍ക്ക് ആണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉല്ലസിക്കാന്‍ പറ്റുന്ന ഈ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഒരു ദിവസം മുഴുവനായി വേണം
ബുകിറ്റ് ബിന്താക് (Bukit Bintang ) ആണ് പ്രധാന വീഥി. എല്ലാ സഞ്ചാരികള്‍ക്കും വേണ്ടുന്ന സകലതും ലഭിക്കുന്ന ഒരു തെരുവാണ് ബുകിറ്റ്. പരമ്പരാഗത മലായ് മസ്സാജ് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. കാഴ്ച ശക്തിയില്ലാത്തവര്‍ ആണ് പൊതുവേ മസ്സാജ് പാര്‍ലറില്‍ ജോലി ചെയ്യുന്നത്. ഭക്ഷണം എല്ലാം വിലക്കുറവും ഹലാലുമാണ്. പൊതുവേ സംസ്കാര സമ്പന്നരും അഭിമാനികളും ആണ് മലയ്ഷ്യക്കാര്‍.
genting highland നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ദൂരമുള്ള നമ്മുടെ ഊട്ടി പോലുള്ള ഒരു സ്ഥലം ആണ്. ലോകത്തിലേ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്ന് അവിടയാണ്. പ്രസിദ്ദമായ ഒരു കാസിനോ അവിടേ ഉണ്ട്. penang ആണ് കടലോര ടൂറിസം കൊണ്ട് പ്രസിദ്ദമായ ഒരു മലയ്ഷ്യന്‍ നഗരം. ഭക്ഷണത്തിനും നല്ല ബീച്ചുകള്‍ക്കും പേരുകേട്ട സ്ഥലമാണ്‌. Georgetown പുരാതന നഗരമാണ്. ലങ്ങാവി ഒറ്റെപെട്ട ഒരു ദീപ് ആണ്. ഹണിമൂണ്‍ പാര്‍ട്ടികള്‍ക്ക് പറ്റിയ സ്ഥലം. സ്കൂബ ഡൈവിംഗ്, സ്നോര്ര്കലിംഗ് എന്നിവ പരിശീലിക്കാനും ആസ്വദിക്കാനും ഈ ദ്വീപ്‌ പറ്റിയതാണ്. എന്‍റെ യാത്രയില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു ലങ്ങാവി ദ്വീപില്‍ നിന്നും ഞാന്‍ ഡൈവിംഗ് പരിശീലനം നേടിയത്. കടലിന്‍റെ ഉള്‍ഭാഗം എത്ര ഭംഗി ഉള്ളതാണെന്ന് എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല. ഡൈവിംഗ് സ്യൂട്ട്‌ ഒക്കെ ധരിച്ച് കടലില്‍ ഇറങ്ങാന്‍ വലിയ ആവേശമായിരുന്നു . കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന ഒരുതട്ടില്‍ നിന്നാണ് ഇറങ്ങാന്‍ തുടങ്ങിയത് കയറു കൊണ്ടുള്ള വലിയ ഒരു ഗോവണി കടലിലേക്ക്‌ ഇറക്കി വെച്ചിട്ടുണ്ട് അതില്‍ പിടിച്ചാണ് ഇറങ്ങി തുങ്ങിയത് പക്ഷെ കുറച്ചു അടിയിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ചെവി വേദനിക്കാന്‍ തുടങ്ങി, കൂടെ ഉള്ള ട്രൈനെര്‍ എന്നോട് കുറച്ചു നേരം അവിടെ പിടിച്ചു നില്ക്കാന്‍ അടയാളം കാണിച്ചു. പതുക്കെ വേദന പോയി. പിന്നീട് മെല്ലെ താഴേക്ക്‌ നീന്താന്‍ തുടങ്ങി കടലിന്‍റെ അടിത്തട്ടു കാണും വരെ പോയി. പവിഴ പുറ്റും മീനുകളും പല തരം ചെടികളും ഒക്കെ കൂടിയുള്ള ഭംഗി കാണേണ്ട ഒരു കാഴ്ച തന്നെ മലാക്ക ഒരു പുരാതന നഗരമാണ്. സിങ്ങപൂരിനോട് അടുത്തുള്ള സ്ഥലമാണ്.